കൊല്‍ക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം, 14 മരണം റിപ്പോർട്ട് ചെയ്തു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇന്നലെ രാത്രിയാണ് കൊല്‍ക്കത്ത ബുരാബസ്സാറിലെ ഋതുരാജ് ഹോട്ടലിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഹോട്ടലിൻറെ മേൽക്കൂരയിൽ നിന്ന് ചാടി ഒരു ഹോട്ടൽ ജീവനക്കാരൻ മരിച്ചു.
More News :
സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ മനോജ് കുമാര്‍ വര്‍മ്മ അറിയിച്ചു. കൂടുതല്‍ പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം. നിരവധി കടകള്‍ ഉള്ള പ്രദേശമായതുകൊണ്ട് ഇത് രക്ഷാപ്രവര്‍ത്തനത്തിന് ഒരു വെല്ലുവിളിയാകുകയാണ്.