+

സംസ്ഥാന സർവീസിൽ നിന്ന് ഇന്ന് വിരമിക്കുന്നത് ചീഫ് സെക്രട്ടറി അടക്കം 3 പ്രമുഖർ

ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. ഫയർഫോഴ്സ് മേധാവി ഡി.ജി.പി കെ പദ്മകുമാർ, കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജുപ്രഭാകർ തുടങ്ങിയവരാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധികാരം ഒഴിയുന്നതിന് പിന്നാലെ അഡിഷനൽ ചീഫ് സെക്രട്ടറി എ ജയതിലക് പുതിയ ചീഫ് സെക്രട്ടറിയാകും. അതേസമയം, ബിജുപ്രഭാകറിന് പുനർനിയമനം നൽകുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിച്ചേക്കും. ഡി.ജി.പി കെ പദ്മകുമാർ ഔദ്യോഗിക വിടവാങ്ങൽ പരേഡോട് പടിയിറങ്ങും.

facebook twitter