+

കഞ്ചാവ് കേസ്‌; സമീർ താഹീറിന് എക്സൈസ് ഇന്ന് നോട്ടീസ് നൽകും

മലയാളത്തിലെ മുൻനിര സിനിമ സംവിധായകരും ഛായാഗ്രാഹകനും ഹൈബ്രിഡ് കഞ്ചാവുമായി  പിടിയിലായ കേസിൽ സമീർ താഹിറിന്  എക്സൈസ് ഇന്ന് നോട്ടീസ് അയയ്ക്കും.. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുന്നത്. സംവിധായകരായ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും  പിടികൂടിയത് സമീർ  താഹിറിന്റെ  ഫ്ലാറ്റിൽ നിന്നായിരുന്നു. ഫ്ലാറ്റിന്റെ ഉടമ കൂടിയായ  സമീർ താഹിറിന്  തപാൽ മുഖേനയോ , നേരിട്ട് എത്തിയാണോ നോട്ടീസ് കൈമാറുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇവർക്ക് കഞ്ചാവ് എത്തിച്ച  ഇടനിലക്കാരനെ കുറിച്ച് വ്യക്തമായ ധാരണ എക്സൈസ് ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരന്റെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം ഒരുപക്ഷേ വീണ്ടും  സംവിധായകരായ  ഖാലിദ്  റഹ്മാനെയും , അഷ്റഫ് ഹംസയും  എക്സൈസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.

facebook twitter