പുലിപ്പല്ല് കൈവശം വെച്ചതിന് അറസ്റ്റിലായ റാപ്പര്‍ വേടനെ തൃശൂരിലെ ജ്വല്ലറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. രാവിലെയാണ് വനം വകുപ്പ് വിയ്യൂർ പവർഹൗസ് ജംഗ്ഷനിലെ സരസ ജ്വല്ലറി വർക്സിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഇവിടെ വെച്ചാണ് പുലിപ്പല്ല് ലോക്കറ്റായി രൂപമാറ്റം നടത്തിയതെന്ന് വേടൻ മൊഴി നൽകിയിരുന്നു. പുലിപ്പല്ല് ആണെന്ന് അറിയാതെയാണ് താൻ അത് വെള്ളിയിൽ കെട്ടി നൽകിയതെന്നും വേദന തനിക്ക് മുൻപരിചിയം ഇല്ലായിരുന്നെന്നും ജ്വല്ലറി ഉടമ സന്തോഷ് കുമാർ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
അതേസമയം ശ്രീലങ്കന്‍ വംശജനായ വിദേശപൗരന്‍ രഞ്ജിത്ത് കുമ്പിടിയാണ് പുലിപ്പല്ല് നല്‍കിയതെന്നാണ് വേടന്‍ വനം വകുപ്പിന് നല്‍കിയ മൊഴി. ഇയാളെ ബന്ധപ്പെടാനും വനംവകുപ്പ് ശ്രമം തുടങ്ങി. അതേസമയം വേടനും സംഘത്തിനും കഞ്ചാവ് നല്‍കിയ ചാലക്കുടി സ്വദേശി ആഷിഖിനായി പൊലീസ് അന്വേഷണം തുടരുകയാണ്.