+

2018ലെ പ്രളയവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മാത്യു കുഴല്‍നാടന്‍

2018-ലെ മഹാപ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും ജലവകുപ്പിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്ത്. ജലവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ വൻ വീഴ്ചയാണ് പ്രളയം ഇത്രത്തോളം രൂക്ഷമാകാൻ കാരണമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

പ്രളയസമയത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനേക്കാൾ മുൻഗണന തോട്ടപ്പള്ളി സ്പിൽവേയിലെ കരിമണൽ നീക്കം ചെയ്യുന്നതിനാണ് സർക്കാർ നൽകിയത്. വെള്ളം തുറന്നുവിടുന്നതിന് പകരം മണൽ എടുക്കുന്നതിലായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രദ്ധ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടും ഡാമുകളിലെ വെള്ളം സമയത്തിന് തുറന്നുവിടാൻ സർക്കാർ തയ്യാറായില്ല. ഇത് പ്രളയത്തിന്റെ ആഘാതം വർദ്ധിപ്പിച്ചുവെന്നും കുഴൽനാടൻ പറഞ്ഞു.


പ്രളയവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലും നടപടികളിലും സിപിഐഎം-ബിജെപി ഒത്തുകളി ഉണ്ടെന്ന് താൻ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വീഴ്ചകളിൽ കേന്ദ്രം കൃത്യമായ അന്വേഷണം നടത്തുന്നില്ല. അഴിമതി ആരോപണങ്ങളിൽ ബിജെപി മൗനം പാലിക്കുകയാണെന്നും ഈ കാര്യത്തിൽ സുരേഷ് ഗോപി പോലും മിണ്ടുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.


ജലവിഭവ വകുപ്പിന് വെള്ളം തുറന്നുവിടുന്നതിനേക്കാൾ താൽപ്പര്യം മണൽ എടുക്കുന്നതിലായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളും അദ്ദേഹം പുറത്തുവിട്ടു. ഈ വീഴ്ചകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.

facebook twitter