ബെംഗളൂരു: മലയാളി നഴ്സിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുത്തിനകൊപ്പയിൽ താമസിക്കുന്ന രന്യ ബേസിൽ (30) ആണ് മരിച്ചത്. ചിക്കമഗളൂരു എൻആർ പുരയിൽ മുഡുബ പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശിവമൊഗ്ഗ നാരായണ ഹൃദയാലയ ആശുപത്രിയിലെ ജീവനക്കാരിയാണ്. എൻആർ പുര പൊലീസ് കേസെടുത്തു.