തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാൻ ബ്രിട്ടനിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി. 25 അംഗ സംഘം കൂറ്റൻ ബ്രിട്ടീഷ് വിമാനത്തിലാണെത്തിയത്. വ്യോമസേനയിലെ 17 സാങ്കതിക വിദഗ്ധർ സംഘത്തിലുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ യുദ്ധവിമാനം ചരക്ക് വിമാനത്തിൽ കൊണ്ടുപോകും. കഴിഞ്ഞമാസം 14നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തര ലാൻഡിങ് നടത്തിയത്.
എഫ്-35ബി ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാൻ 25 അംഗ സംഘം എത്തി
01:16 PM Jul 06, 2025
| കേരളവിഷൻ ന്യൂസ് ഡെസ്‌ക്