എഫ്-35ബി ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാൻ 25 അംഗ സംഘം ഇന്ന് എത്തും

10:35 AM Jul 06, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ അമേരിക്കൻ നിർമിത എഫ്-35ബി ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാൻ 25 അംഗ സംഘം ഇന്ന് എത്തും. ഗുരുതരമായ തകരാറുള്ളതിനാൽ യുദ്ധവിമാനം എയർലിഫ്റ്റ് ചെയ്യാനാണ് ആലോചന. ഇതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. സൈനികർ ഉൾപ്പെടെയുള്ള സംഘം വിമാനം വലിച്ചു മാറ്റാനുള്ള ഉപകരണങ്ങളുമായാണ് എത്തുന്നത്. നിർത്തിയിട്ട ഭാഗത്തുവച്ചു തന്നെ തകരാർ പരിഹരിക്കാൻ ശ്രമം നടത്തും ചരക്കുവിമാനത്തിൽ ബ്രിട്ടനിലേക്ക് കൊണ്ടുപോകും. കഴിഞ്ഞമാസം 14നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തര ലാൻഡിങ് നടത്തിയത്…