ലോകജനസംഖ്യയുടെ 44 ശതമാനം അതായത് 3.5 ബില്യണ്‍ ആളുകള്‍ക്ക് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗകാരികള്‍ മൂലമുണ്ടാകുന്ന രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍.യേല്‍ സ്‌കൂള്‍ ഓഫ് ദി എന്‍വിയോണ്‍മെന്റ് നടത്തിയ സുനോട്ടിക് ഹോസ്റ്റ് റിച്ച്നെസ് ഇന്‍ ദി ഗ്ലോബല്‍ വൈല്‍ഡ് ലാന്‍ഡ്- അര്‍ബന്‍ ഇന്റര്‍ഫേസ് എന്ന പഠനത്തിലാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന പ്രത്യേക രോഗമുണ്ടെന്ന് കണ്ടെത്തിയത്.
സുനോട്ടിക് രോഗങ്ങളെന്നാണ് ഇവ അറിയപ്പെടുന്നത്. മനുഷ്യരും മൃഗങ്ങളും കൂടുതല്‍ ഇടപഴകാന്‍ സാധ്യതയുള്ള പ്രത്യേകിച്ച് ദരിദ്ര രാജ്യങ്ങളില്‍ രോഗമുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. വവ്വാല്‍, എലി, കുരങ്ങ് തുടങ്ങിയ ജീവികള്‍ അസുഖം പരത്തുമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍.
ആഫ്രിക്ക, കെനിയ, ഉഗാണ്ട, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലും ദക്ഷിണ അമേരിക്കയിലെ റിയോഡി ജനീറോ, സാവോ പോളോ തുടങ്ങിയ നഗരങ്ങള്‍ക്ക് ചുറ്റുമെല്ലാം അപകട സാധ്യത കൂടുതലാണ്.
മനുഷ്യ-മൃഗ ഇടപെടലുകളെക്കുറിച്ചുള്ള പഠനത്തിലൂടെ സുനോട്ടിക് രോഗങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിലൂടെ മാത്രമേ എങ്ങനെയൊക്കെയാണ് രോഗം പകരുന്നത്, തടയാന്‍ എന്തെല്ലാം ചെയ്യാം എന്നെല്ലാം അറിയാന്‍ സാധിക്കൂ. ഇത്തരം രോഗം തടയുന്നതിനുള്ള അടിയന്തിര ആവശ്യകതയും പഠനം ഉയര്‍ത്തിക്കാട്ടുന്നുണ്ട്.