+

ഡമാസ്കസിലെ സൈനിക ആസ്ഥാനത്തിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; 5 പേർ കൊല്ലപ്പെട്ടു

സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലെ സൈനിക ആസ്ഥാനത്തിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം. 5 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്. പ്രസിഡ‍ന്റിന്റെ കൊട്ടാരത്തിനടുത്താണ് ആക്രമണം ഉണ്ടായത്. ഡമാസ്കസിലെ പ്രതിരോധ മന്ത്രാലയം ഉൾപ്പെടെയുള്ള പ്രധാന സർക്കാർ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണം. ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയിൽ സർക്കാർ സേനയ്ക്കെതിരെ പോരാടുന്ന ഡ്രൂസ് ഗോത്രവിഭാഗത്തിനു സൈനികപിന്തുണ നൽകാനാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. സിറിയിലെ ഔദ്യോഗിക ടിവി ചാനലിൽ വാർത്ത വായിക്കുന്നതിനിടെ ആക്രമണമുണ്ടാക്കുന്നതും അവതരാക ഓടി രക്ഷപ്പെടുന്ന ദ്യശ്യങ്ങളും പുറത്ത്. 

facebook twitter