+

ദിവ്യ.എസ്. അയ്യർക്കെതിരെ നടക്കുന്നത് വലിയ രീതിയിലുള്ള സൈബർ ആക്രമണം; എം.വി. ഗോവിന്ദൻ മാസ്റ്റർ

ദിവ്യ.എസ്. അയ്യർക്കെതിരെ നടക്കുന്നത് വലിയ രീതിയിലുള്ള സൈബർ ആക്രമണം ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. ആക്രമണം നടത്തുന്നവരിൽ കോൺഗ്രസ് നേതാക്കളുമുണ്ട്. അത്തരം പരാമർശങ്ങൾ പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമാണ്. സ്ത്രീകൾ എത്ര ഉന്നത പദവിയിൽ ഇരുന്നാലും പുരുഷ മേധാവിത്വം തികട്ടി വരും എന്നതാണ് ദിവ്യ എസ് അയ്യർക്കെതിരായ കോൺഗ്രസ് നേതാക്കളുടെ പരാമർശം വ്യക്തമാക്കുന്നതെന്നും എം.വി.ഗോവിന്ദൻ മാസ്റ്റർ  പറഞ്ഞു.

facebook twitter