പ്രേമത്തിന് കണ്ണില്ല എന്നൊക്കെ പറയാറുണ്ടെങ്കിലും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ കണ്ട് പലരും കണ്ണ് തള്ളിയിരിക്കുകയാണ്. വീഡിയോ കണ്ട ചിലർക്കിത് വിശ്വസിക്കാനേ കഴിഞ്ഞിട്ടില്ല. മറ്റ് ചിലർ ഈ ചെറുപ്പക്കാരനെ ജയിലിൽ അടക്കണമെന്നാണ് പറയുന്നത്. തന്‍റെ കാമുകിക്ക് പുതുതായി പുറത്തിറക്കിയ ഐഫോൺ 16 പ്രോ മാക്‌സ് വേണമെന്ന് പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിക്കാതെ ചെയ്ത പ്രവൃത്തിയാണ് വൈറൽ ആയിരിക്കുന്നത്.
ഫോണിന് ആവശ്യമായ ഒന്നര ലക്ഷത്തോളം രൂപയ്ക്ക് തന്‍റെ വൃക്ക വിറ്റു. കാമുകന്‍റെ സുഹൃത്തുക്കൾ തുന്നിക്കൂട്ടിയ വയറുമായി നില്‍ക്കുന്ന ചെറുപ്പക്കാരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും യുവാവിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുകയും ചെയ്തു. അതേസമയം സ്വന്തം ജീവനേക്കാൾ വലുതായി മറ്റൊരാളുടെ ആഗ്രഹത്തെ കാണരുതെന്നും നിങ്ങളുടെ ശരീരഭാഗത്തിന് പകരമാകാന്‍ ഒരു ഗാഡ്ജറ്റിനും കഴിയില്ലെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട് ചില സമൂഹ മാധ്യമ ഗ്രൂപ്പുകളും വീഡിയോ പങ്കുവച്ചു. പുതിയ തലമുറ സാമൂഹിക പദവിക്കും കാമുകിമാരുടെ ഇഷ്ടം നേടാനും സ്വന്തം ആരോഗ്യവും ഭാവിയും കളഞ്ഞ് കുളിക്കുന്നുവെന്ന് ചിലര്‍ എഴുതി.
അതേസമയം സംഭവത്തിന്‍റെ നിജസ്ഥിതി ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല.