logo

ഡിജിപിക്ക് പരാതി നൽകി നടൻ ഉണ്ണി മുകുന്ദൻ; ‘ഗൂഢാലോചന അന്വേഷിക്കണമെന്ന് പരാതിയിൽ

10:06 PM May 29, 2025 | വെബ് ടീം

കൊച്ചി: ഡിജിപിക്ക് പരാതി നൽകി നടൻ ഉണ്ണി മുകുന്ദൻ.മാനേജറെ മർദിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കവേയാണ് ഉണ്ണിയുടെ നീക്കം. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. നീതിതേടി ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയതായും സത്യം പുറത്തുവരുമെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.ടോവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസറ്റീവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്‌തു മർദിച്ചു എന്നാണ് മാനേജർ വിപിൻ ആരോപിച്ചത്. കേസിൽ ഇൻഫോപാർക്ക് പൊലീസ് മാനേജർ വിപിൻ കുമാറിന്റെ മൊഴിരേഖപ്പെടുത്തിയിരുന്നു. ഉണ്ണി മുകുന്ദൻ താമസിക്കുന്ന ഡിഎൽഎഫ് ഫ്ലാറ്റിൽ 26ന് ഉച്ചയ്ക്ക് മർദനമേറ്റെന്നാണ് മാനേജരുടെ മൊഴി. മുഖത്തും തലയിലും നെഞ്ചിലും മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയതായും വിപിൻ പൊലീസിനോട് പറഞ്ഞു.



More News :