+

'തന്റെ ചിത്രങ്ങളും ശബ്ദവും ദുരുപയോഗം ചെയ്യുന്നു'; നടി ഐശ്വര്യ റായ് ഡല്‍ഹി ഹൈക്കോടതിയില്‍

നിര്‍മിത ബുദ്ധി ഉപയോഗിച്ച് ചിലര്‍ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന്  ആവശ്യപ്പെട്ട് നടി ഐശ്വര്യ റായ് കോടതിയെ സമീപിച്ചു. തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയിലാണ് നടി ഹര്‍ജി നല്‍കിയത്.ഇന്റര്‍നെറ്റില്‍ കൃത്രിമ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും നടി ചൂണ്ടിക്കാട്ടി. ഐശ്വര്യയുടെ ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വാക്കാല്‍ സൂചന നല്‍കി. കേസ് ജനുവരി 15 ന് പരിഗണിക്കാനായി മാറ്റി.




facebook twitter