മെക്സിക്കോയില്‍ ഡബിള്‍ ഡെക്കര്‍ ബസിലേക്ക് ട്രെയിന്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 10 മരണം . തിങ്കളാഴ്ച പുലർച്ചെ അറ്റ്ലാകോമുൽകോയിലെ റെയില്‍വേ ക്രോസിങിലുണ്ടായ അപകടത്തില്‍ 61 പേര്‍ക്ക് പരുക്കുമുണ്ട്.അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മരണസംഖ്യയും പരുക്കേറ്റവരുടെ എണ്ണവും ഇനിയും ഉയര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.ബസ് പതുക്കെയാണ് റെയില്‍വേ ട്രാക്കിലേക്ക് കയറുന്നത്. തൊട്ടുപിന്നാലെ അതിവേഗത്തിലെത്തിയ ട്രെയിന്‍ ബസിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബസിന്റെ മധ്യഭാഗത്തായാണ് ട്രെയിന്‍ ഇടിക്കുന്നത്. ട്രെയിന്‍ നിര്‍ത്താതെ ബസുമായി മുന്പോട്ടുപോകുന്നതാണ് വിഡിയോയിലുള്ളത്.