സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരന് ജാമ്യം. എറണാകുളം മജസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് നടി നല്കിയ പരാതിയില്‍ ലുക്ക്ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം സംവിധായകനെ തടഞ്ഞു വെച്ചത്. തുടര്‍ന്ന് എളമക്കര പൊലീസ് മുംബൈലെത്തി സനല്‍കുമാര്‍ ശശിധരനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.