+

സമൂഹമാധ്യമ നിരോധനം നീക്കി നേപ്പാള്‍; ഇന്നും പ്രതിഷേധം

തിരഞ്ഞെടുപ്പ് കഴിഞ്ഞ് നെപ്പാളിൽ വീണ്ടും പ്രതിഷേധം; സാമൂഹിക മാധ്യമങ്ങൾക്കുള്ള വിലക്ക് നീക്കി. ഇന്നലെ നടന്ന വെടിവെപ്പിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. അതിൽ അഞ്ച് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ ഇന്നലെയും പാർലമെന്റിന് മുന്നിൽ പ്രതിഷേധക്കാർ തടിച്ചുകൂടി. 

പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയാണ് വെടിവെപ്പിന് ഉത്തരവാദിയെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.  അഴിമതിയും സ്വജനപക്ഷപാതവുമാണ് നേപ്പാളിലെ ഏറ്റവും വലിയ ദുരന്തമെന്നും പ്രതിഷേധക്കാർ പറയുന്നു. യുവാക്കളാണ് ഈ സമരത്തിൽ മുൻപന്തിയിൽ ഉള്ളത്. സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോകളും റീലുകളും ഉണ്ടാക്കി വരുമാനം കണ്ടെത്തുന്ന ആയിരക്കണക്കിന് യുവാക്കളുടെ ജീവിതമാർഗമാണ് സർക്കാർ ഇല്ലാതാക്കിയത്. തുടർന്ന്, കലാപം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയമിച്ചിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശിച്ചു.


facebook twitter