നടിയെ അധിക്ഷേപിച്ച കേസ്; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു

09:11 AM Jun 04, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

നടിയെ അധിക്ഷേപിച്ച കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബോബി ചെമ്മണ്ണൂര്‍ സ്ഥിരമായി ദ്വയാര്‍ത്ഥപ്രയോഗം നടത്തുന്നയാളെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദ്വയാര്‍ത്ഥ പ്രയോഗങ്ങളെന്നും കുറ്റപത്രത്തിലുണ്ട്.

ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന്റെ വകുപ്പും ബോബിക്കെതിരെ ചുമത്തി. സമൂഹമാധ്യമങ്ങളിലൂടെ പലര്‍ക്കുമെതിരെ ഇയാള്‍ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. നടിയുടെ പരാതിയില്‍ ജനുവരിയിലാണ് എറണാകുളം സെട്രല്‍ പൊലീസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത്.