+

വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ

വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി എയര്‍ ഇന്ത്യ. ജൂണ്‍ 21 മുതല്‍ ജൂലൈ 15 വരെയുള്ള തീയതികളിലുള്ള 16 അന്താരാഷ്ട്ര സര്‍വീസുകളാണ് റദ്ദാക്കിയത്. ഡല്‍ഹി-നയ്‌റോബി, അമൃത്സര്‍-ലണ്ടന്‍, ഗോവ-ലണ്ടന്‍ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളാണ് വെട്ടിചുരുക്കിയത്. ഇതോടൊപ്പം നോര്‍ത്ത് അമേരിക്കയിലേക്കുള്ള സര്‍വീസുകളും ചുരുക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലും എയര്‍ ഇന്ത്യയുടെ സുരക്ഷ പരിശോധനകളുടെ ഭാഗമായുമാണ് സര്‍വീസുകള്‍ ചുരുക്കുന്നതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

facebook twitter