ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈം ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്‌സൈസ്

10:28 AM Apr 23, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ നടന്‍മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്‌സൈസ്. സിനിമാ മേഖലയില്‍ നിന്ന് ഷൈനിനെയും ശ്രീനാഥ് ഭാസിയെയും മറ്റ് നടന്‍മാരെയും അറിയാമെന്ന് കേസിലെ പ്രതി തസ്ലീമ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുള്ളത്. തസ്ലീമയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നടന്‍മാരുമായുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ ഫോണില്‍ നിന്ന് ലഭിച്ചിരുന്നു. തസ്ലീമയും നടന്‍മാരും തമ്മില്‍ ലഹരി ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നതാണ് എക്‌സൈസ് അന്വേഷിക്കുന്നത്.