പത്തനംതിട്ട. വാര്യാപുരത്ത് ആംബുലൻസ് തലകീഴായി മറിഞ്ഞു ഒരാൾ മരിച്ചു.റോഡ് അരികിൽ നിന്നായാളാണ് മരിച്ചത്.പുള്ളിനിൽക്കുന്നതിൽ വീട്ടിൽ റെജി(60) ആണ് മരിച്ചത്.
രോഗിയുമായി പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.ആംബുലൻസിനുള്ളിൽ കുടുങ്ങിപ്പോയ രോഗിയെയും ഒപ്പമുണ്ടായിരുന്ന രണ്ട് ആളുകളെയും ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.
ആംബുലൻസിന്റെ സ്റ്റിയറിങ് തകരാറാണ് അപകടത്തിന് കാരണമെനാണ് പ്രാഥമിക നിഗമനം.