മംഗളൂരുവില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്നു. സുഹാസ് ആക്രമിക്കപ്പെട്ടത് മംഗളൂരു ബാജ്‌പേ കിന്നി പടവു എന്ന സ്ഥലത്ത് വച്ച്. സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതിയാണ് സുഹാസ് ഷെട്ടി. ആശുപത്രിയിലും പരിസരത്തും സംഘര്‍ഷാവസ്ഥ, മംഗളൂരു നഗരത്തില്‍ സുരക്ഷ ശക്തമാക്കി.2022 ൽ നടന്ന ഏറേ വിവാദമായൊരു കൊലപാതകം കൂടിയാണ് സുറത്കല്‍ ഫാസില്‍ കൊലക്കേസ് അതിന് പിന്നാലെ സുഹാസ് ഷെട്ടിയെ അറസ്റ്റ് ചെയുന്ന സാഹചര്യമുണ്ടായിരുന്നു.