ഡല്‍ഹിയില്‍ കനത്ത മഴയെത്തുടർന്ന് നാലുപേർ മരിച്ചു. ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും തുടരുന്നു. ശക്തമായ കാറ്റില്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു. വിമാന സര്‍വീസുകളെയടക്കം മഴ ബാധിച്ചിട്ടുണ്ട്. കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ത്യയുടെ കിഴക്കൻ, വടക്കൻ, ദക്ഷിണേന്ത്യൻ ഭാഗങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.