+

പഹല്‍ഗാം ഭീകരാക്രമണം; വ്യോമപാത അടച്ചതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ നഷ്ടം 600 മില്യണ്‍ ഡോളര്‍

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് വ്യോമപാത അടച്ചതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ നഷ്ടം 600 മില്യണ്‍ ഡോളര്‍. ദീര്‍ഘദൂര റൂട്ടുകളിലാണ് വലിയ തോതിലുള്ള ഇന്ധനച്ചെലവ് ഉണ്ടായത്. യാത്രക്കാര്‍ക്ക് സമയനഷ്ടമുണ്ടാക്കുന്നതായും എയര്‍ ഇന്ത്യയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ വ്യക്തമാക്കി. വിലക്ക് നിലനില്‍ക്കുന്ന ഓരോ വര്‍ഷവും എയര്‍ ഇന്ത്യക്ക് 591 മില്യണ്‍ ഡോളറിലധികം നഷ്ടം പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

facebook twitter