+

നിയന്ത്രണരേഖയിലെ പാക് വെടിവെപ്പിൽ ഒരു ജവാന് കൂടി വീരമൃത്യു

ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഒരു സൈനികന് കൂടി വീരമൃത്യു. ആന്ധ്ര സ്വദേശിയായ മുരളി നായിക് (27) ആണ് പാക് വെടിവെപ്പിനിടെ വീരമൃത്യു വരിച്ചത്. വ്യാഴാഴ്ച രാത്രിയോടെ നിയന്ത്രണരേഖയ്ക്കടുത്തുണ്ടായ പാക് വെടിവെപ്പിനിടെ മുരളിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു വീരമൃത്യു.ബുധനാഴ്ച പൂഞ്ച് സെക്ടറിലും സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. ലാന്‍സ് നായിക് ദിനേശ് കുമാര്‍ ശര്‍മയാണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മാരകമായി പരിക്കേല്‍ക്കുകയായിരുന്നു. ഹരിയാനയിലെ പല്‍വാന സ്വദേശിയായിരുന്നു ദിനേശ് കുമാർ. ഷെല്ലാക്രമണത്തിൽ 12 സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.


More News :
facebook twitter