+

തിരിച്ചെത്തി ഏഷ്യാനെറ്റ് ന്യൂസ്; ഇളക്കം തട്ടാതെ 24ന്യൂസ്; BARC മലയാളം ന്യൂസ് ചാനൽ റേറ്റിങ്

കൊച്ചി: മലയാള വാർത്താ ചാനൽ റേറ്റിങ് പോരാട്ടത്തിൽ (BARC) ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. കഴിഞ്ഞയാഴ്ച മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ഏഷ്യാനെറ്റ്, ഈ ആഴ്ചയിൽ 95 പോയിൻ്റ് നേടിയാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.15 പോയിൻ്റിൻ്റെ വ്യത്യാസത്തിൽ റിപ്പോർട്ടർ ടിവി മൂന്നാം സ്ഥാനത്താണ്. റിപ്പോർട്ടർ 80 പോയിന്റ് നേടിയപ്പോൾ 85 പോയിൻ്റ് പിടിച്ച 24 ന്യൂസ് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. 44 പോയിന്റുമായി മനോരമ നാലാം സ്ഥാനത്തും, 41 പോയിന്റ് നേടി മാതൃഭൂമി അഞ്ചാം സ്ഥാനത്തും ഉണ്ട്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഉൾപ്പെടെ പുറത്തുവന്ന ആഴ്ചയിലെ ബാർക്ക് റേറ്റിങ് പട്ടികയിലാണ് ഏഷ്യാനെറ്റ് ന്യൂസ് തിരിച്ചടി നേരിട്ടത്.ആരോഗ്യമേഖലയിലെ വാർത്തകൾ വിവിധ സർക്കാർ ആശുപത്രിയിലെ സാഹചര്യങ്ങൾ ഉൾപ്പെടെ പുറത്തുകൊണ്ടുവന്നാണ് കഴിഞ്ഞയാഴ്ച ഏഷ്യാനെറ്റ് നഷ്ടപ്രതാപം തിരിച്ചുപിടിച്ചത്.തൊട്ടുമുൻപത്തെ ആഴ്ചയിൽ നിലമ്പൂർ വോട്ടെണ്ണൽ ദിനത്തിൽ യൂട്യൂബ് വ്യൂസിൽ അടക്കം ഏഷ്യാനെറ്റിന് വൻ ഇടിവുണ്ടായിരുന്നു. വോട്ടെണ്ണൽ നിർണ്ണായക ഘട്ടത്തിലേക്ക് കടന്ന 11 മണി കഴിഞ്ഞ സമയത്ത് 2,69,249 പേർ യൂട്യൂബിൽ റിപ്പോർട്ടർ ചാനൽ കണ്ടപ്പോൾ,ഏഷ്യാനെറ്റ് ന്യൂസ് കാണുന്നവരുടെ എണ്ണം വെറും 72,782 ആയിരുന്നു. അത് വലിയ തിരിച്ചടിയുടെ സൂചനയായിരുന്നു എന്നാണ് വിലയിരുത്തൽ ഉണ്ടായിരുന്നു. 

കഴിഞ്ഞ റേറ്റിങ്ങിൽ ആണ്  ഏഷ്യാനെറ്റ് ന്യൂസിന്റെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയത് .റിപ്പോർട്ടർ ടിവിയാണ് ഏഷ്യാനെറ്റ് ന്യൂസിനെ രണ്ടാം സ്ഥാനത്ത് തളളി ഒന്നാമത് എത്തിയത്. തുടർച്ചയായ 5 ആഴ്ചകളിൽ റേറ്റിംഗ് ചാർട്ടിൽ ഒന്നാം നമ്പർ നിലനിർത്തി റിപ്പോർട്ടർ കുതിച്ചു.



More News :
facebook twitter