ബഹദൂറിന് ജൻമനാട്ടിൽ ഒരുക്കിയ സ്വീകരണത്തിൻ്റെ തുടർച്ചായി 1978 ൽ പുറത്തിറക്കിയ സ്മരണികയാണ് ബഹദൂർ ഫോണ്ടിന് കാരണമായത്.സ്മരണികയുടെ കവർ ഡിസൈൻ ചെയ്തത് ആർട്ടിസ്റ്റ് നമ്പൂതിരിയാണ്. കവർ പേജിൽ നമ്പൂതിരി വരച്ച അക്ഷരങ്ങളുടെ മാതൃകയിലാണ് കെ.എച്ച് ഹുസൈൻ ബഹദൂർ ഫോണ്ട് തയ്യാറാക്കിയത്.
More News :
1999ൽ മലയാളം ലെക്സിക്കൻ സബ് എഡിറ്ററായിരുന്ന ചിത്രജകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'രചന അക്ഷരവേദി'യാണ് ബഹദൂർ ഉൾപ്പടെയുള്ള സ്വതന്ത്ര ഫോണ്ടുകളുടെ അണിയറക്കാർ. ഇന്ത്യയിലെ പ്രശസ്ത ഡിജിറ്റൽ ആർക്കൈവായ 'സായാഹ്നയുടെ ഡയറക്ടർ സി.വി. രാധാകൃഷണൻ്റെ നേതൃത്വത്തിൽ 'രചന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൈപോഗ്രഫി' ആണ് യൂണികോഡ് ഫോണ്ടുകൾ ഡിസൈൻ ചെയ്ത് സംരക്ഷിക്കുന്നത്.