മനുഷ്യചര്മത്തിന്റേതിന് സമാനമായ വസ്തു കൊണ്ട് നിര്‍മിക്കപ്പെട്ട പാവ കാലിഫോര്‍ണിയ ബിയര്‍ വാലി റോഡിലെ ഗ്യാസ് സ്റ്റേഷനില്‍ കണ്ടെത്തിയത്. പാവ ഉപേക്ഷിച്ച് കടന്ന 23 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിക്ടർവിയ സ്വദേശിയായ ഹെക്ടർ കൊറോണ വിയന്യൂവ ആണ് അറസ്റ്റിലായത്. മനുഷ്യന്റെ തൊലി വലിച്ചുപിടിച്ച് തുന്നിച്ചേര്ത്തപോലുള്ള പാവയുടെ രൂപം പ്രദേശവാസികളിലും ഭീതി സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി ഉപേക്ഷിച്ചതാണ് പാവയെന്നും പാവ ഉണ്ടാക്കിയത് മനുഷ്യചര്‍മം ഉപയോഗിച്ചല്ലെന്നും ഫോറന്‍സിക് കണ്ടെത്തി. സൗത്ത് കരോലിന സ്വദേശിയായ റോബര്‍ട്ട് കെല്ലിയാണ് പാവയുടെ ശില്പി. കെല്ലി തന്റെ സ്ഥാപനമായ ഡാര്‍ക്ക് സീഡ് ക്രിയേഷന്‍സിന്റെ ഫേസ്ബുക്ക് പേജിലൂടെ സമാനമായ പാവകളുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.