കർണാടകയിൽ രണ്ട് എംഎൽഎമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി. എസ് ടി സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവരെയാണ് പുറത്താക്കിയത്. പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടി ദേശീയ അച്ചടക്ക സമതിയുടെ നടപടി.രണ്ട് പേരും കോൺഗ്രസ് പരിപാടികളിൽ പങ്കെടുക്കുന്നതായി പരാതിയുണ്ടായിരുന്നു. ഇരുവരും നേരത്തേ കോൺഗ്രസിൽ നിന്നെത്തിയവരാണ്. കഴിഞ്ഞ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നു. എസ്ടി സോമശേഖറിനെയും എ ശിവറാം ഹെബ്ബാറിനെയും ആറ് വർഷത്തേക്കാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.രണ്ട് എംഎൽഎമാരും നിരവധി തവണ ബിജെപിയെ നാണം കെടുത്തിയതായി റിപ്പോർട്ടുണ്ട്. നിയമസഭയിൽ പാർട്ടി വാക്കൗട്ട് സമയത്ത് ഇരുന്ന് സംസാരിച്ചതും സംസ്ഥാന നേതൃത്വത്തെ വിമർശിച്ചതും ഇതിൽ ഉൾപ്പെടുന്നു.2025 മാർച്ച് 25-ന് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഹെബ്ബാറും സോമശേഖറും അയച്ച പ്രതികരണങ്ങൾ പരിഗണിച്ചതായി ബിജെപിയുടെ കേന്ദ്ര അച്ചടക്ക സമിതി അംഗം സെക്രട്ടറി ഓം പഥക് അയച്ച കത്തിൽ പറഞ്ഞു. എന്നിരുന്നാലും, വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് കമ്മിറ്റി കണ്ടെത്തി, അവർക്കെതിരെ ഉടനടി നടപടിയെടുക്കാൻ തീരുമാനിച്ചു.