സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളിൽ ബോംബ് ഭീഷണി. കൊല്ലം, പാലക്കാട്, കോട്ടയം കളക്ടറേറ്റുകളിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. ആദ്യം കൊല്ലം കളക്ടറേറ്റിലാണ് ബോംബ് ഭീഷണിയെത്തിയത്. രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നായിരുന്നു ഭീഷണി. ജില്ലാ കളക്ടറുടെ ഇ മെയിലിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. രണ്ട് മണിക്ക് മുമ്പ് എല്ലാവരും കളക്ടറേറ്റ് നിന്ന് ഒഴിഞ്ഞു പോകണമെന്നും നിർദേശമുണ്ടായിരുന്നു.പിന്നാലെയാണ് പാലക്കാട്, കോട്ടയം കളക്ടറേറ്റുകളിൽ ബോംബ് ഭീഷണിയെത്തിയത്.
രണ്ടിടത്തും കളക്ടറുടെ മെയിലിലെക്കാണ് ഭീഷണി സന്ദേശം എത്തിയത്. രണ്ട് മണിയ്ക്ക് ബോംബ് പൊട്ടുമെന്നാണ് മെയിലിൽ ഉള്ളത്. മൂന്നിടത്തും ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തുന്നു.