+

ബിഎസ്എഫ് ജവാൻ പാക്കിസ്ഥാൻ കസ്റ്റഡിയിൽ; ജവാന്റെ മോചനത്തിനായുള്ള ചർച്ചകൾ തുടരുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി:  ബിഎസ്എഫ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഫിറോസ്പൂരിലെ ഇന്ത്യ–പാക് അതിർത്തിയിലാണു പാക്കിസ്ഥാൻ നടപടി.182- ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പികെ സിങിനെയാണ് പാക് സൈന്യം പിടികൂടിയത്.കര്‍ഷകര്‍ക്കൊപ്പം അബദ്ധത്തില്‍ നിയന്ത്രണരേഖ മുറിച്ചുകടക്കുന്നതിനിടെ പാക് റേഞ്ചേഴ്‌സ് ആര്‍പി സിങിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡ്യൂട്ടിയിലായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ കൈവശം റൈഫിളും ഉണ്ടായിരുന്നു.

സൈനികന്റെ മോചനം ഉറപ്പിക്കാനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.സൈനികരോ, സാധാരണക്കാരോ ഇത്തരത്തില്‍ അബദ്ധത്തില്‍ നിയന്ത്രണ രേഖ മുറിച്ചുകടക്കുന്നത് പതിവാണ്. തുടര്‍ന്ന് സൈനിക പ്രോട്ടോകോള്‍ വഴി ഇത് പരിഹരിക്കപ്പടാറുമുണ്ട്.


facebook twitter