പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

10:00 AM Apr 24, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. മുപ്പതു മണിക്കൂറിലേറെ നീണ്ട മൗനത്തിന് ശേഷമാണ് കാനഡ ഔദ്യോഗികമായി പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ പ്രതികരിച്ചത്. ജമ്മു കശ്മീരിലെ ഭീകരാക്രമണം ഞെട്ടിച്ചു. നിരപരാധികളായ സാധാരണക്കാരെയും വിനോദസഞ്ചാരികളും കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തത് അര്‍ത്ഥശൂന്യവും ഞെട്ടലുളവാക്കുന്ന ഹിംസാത്മക പ്രവൃത്തിയുമാണ്. കാനഡ ഈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഭീകരാക്രമണത്തിന് ഇരകളായവരെയും അവരുടെ കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്നും  മാര്‍ക്ക് കാര്‍ണി സമൂഹമാധ്യമത്തില്‍ കുറിച്ചു.