+

കെ. രാധാകൃഷ്ണൻ എംപിയ്ക്ക് നേരെ ജാതി അധിക്ഷേപം നടത്തിയ ആൾ അറസ്റ്റിൽ; വിദേശത്ത് നിന്നെത്തിയപ്പോൾ പിടികൂടി നെടുമ്പാശ്ശേരി പൊലീസ്

കൊച്ചി: കെ. രാധാകൃഷ്ണൻ എംപിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയ ആൾ അറസ്റ്റിൽ. മായന്നൂർ സ്വദേശി വിപിനെയാണ് മായന്നൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്.

യുഎഇയിൽ ജോലി ചെയ്തിരുന്ന വിപിൻ നാട്ടിൽ എത്തിയപ്പോൾ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.പ്രാദേശിക ചാനലിൽ വന്ന വാർത്തയിലാണ് പ്രതി എംപിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയത്.



facebook twitter