മുഖ്യമന്ത്രി ഇന്ന് വിഴിഞ്ഞം തുറമുഖം സന്ദർശിക്കും

09:54 AM Apr 26, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വിഴിഞ്ഞം തുറമുഖം സന്ദർശിക്കും. കമ്മീഷനിങ്ങിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തുന്നതിനാണ് മുഖ്യമന്ത്രി ഇന്ന് തുറമുഖത്ത് എത്തുന്നത്. തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, മുഖ്യ രക്ഷാധികാരിയായി സംഘാടകസമിതി നേരത്തെ രൂപീകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് രണ്ടിനാണ് തുറമുഖം ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് നേരത്തെ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.