ചോറ്റാനിക്കരയിലെ പോക്‌സോ കേസ് അതിജീവിതയുടെ മരണം; കുറ്റപത്രം സമര്‍പ്പിച്ചു

07:18 AM May 04, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ചോറ്റാനിക്കരയിലെ പോക്‌സോ കേസ് അതിജീവിതയുടെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 120 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ചോറ്റാനിക്കര കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആണ്‍സുഹൃത്ത് അനൂപിനെതിരെ നരഹത്യ, ബലാത്സംഗ ശ്രമം ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. ആക്രമണത്തില്‍ പെണ്‍കുട്ടിയെ മര്‍ദിക്കാന്‍ ഉപയോഗിച്ച ചുറ്റിക, ബെല്‍റ്റ്, ഷാള്‍ എന്നിവ തെളിവുകളായി ഹാജരാക്കി. കേസിന് നിര്‍ണായകമായത് സംഭവ ദിവസം പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍. ജനുവരി 26 നാണ് പെണ്‍കുട്ടിയെ ചോറ്റാനിക്കരയിലെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു.