+

CJ റോയിയുടെ മരണം; ഡയറിയില്‍ നിര്‍ണായക വിവരങ്ങള്‍

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയിയുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍. റോയിയുടെ ഡയറിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങളാണ് ലഭിച്ചത്. കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, വിദേശ സംരംഭങ്ങളില്‍ തിരിച്ചടി നേരിട്ടു തുടങ്ങിയ കാര്യങ്ങള്‍ ഡയറിയില്‍ ഉള്ളതായാണ് വിവരം. പണം നല്‍കാനുള്ളവരുടെ വിവരങ്ങള്‍, കമ്പനിയെ എങ്ങനെ നയിക്കണം എന്നും കുറിപ്പില്‍. 


അതേസമയം റോയിയുടെ ആത്മഹത്യയില്‍ പരിശോധന ശക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. റോയിക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായോ എന്നും പരിശോധിക്കും. വ്യക്തപരമായ പ്രശ്‌നങ്ങളും പരിശോധിക്കും. കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് ജീവനക്കാര്‍ നല്‍കിയ മൊഴിയില്‍ വൈരുധ്യമുള്ളതായാണ് കണ്ടെത്തല്‍. കമ്പനി ഗ്രൂപ്പ് ഡയറക്ടറും ജീവനക്കാരും നല്‍കിയ മൊഴികളിലാണ് വ്യത്യാസങ്ങളുള്ളത്. റോയി വെള്ളിയാഴ്ച ഓഫീസില്‍ എത്തിയ സമയത്തിലും, വെടിയൊച്ച ആരും കേള്‍ക്കാതിരുന്നതിലും എസ്‌ഐടി സംശയം ഉന്നയിച്ചിട്ടുണ്ട്.


More News :
facebook twitter