+

CJ റോയിയുടെ മരണം; ജുഡീഷ്യല്‍ അന്വേഷണം വേണം, കേന്ദ്രധനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. അന്വേഷണ കമ്മീഷന്റെ അധ്യക്ഷനായി ഭരണഘടനാ കോടതിയിലെ ജഡ്ജിയായി പ്രവര്‍ത്തിച്ച് പരിചയമുള്ള ഒരാളെ നിയമിക്കണം. സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റെയ്ഡ് നടക്കുന്നതിനിടെ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്നും, രണ്ട് സാക്ഷികള്‍ വേണമെന്നുണ്ടെന്നും ഇത് പാലിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ മാത്രം പൊതുസമൂഹത്തില്‍ വിശ്വാസ്യത ഉറപ്പാക്കാന്‍ പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടും ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുന്നു എന്ന് റോയ് പറഞ്ഞിരുന്നതായി കുടുംബം പറയുന്നു. ഇത് ഏറെ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

More News :
facebook twitter