+

വാണിജ്യ സിലിണ്ടർ വില കുറഞ്ഞു; പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില കുറഞ്ഞു. വാണിജ്യ സിലണ്ടര്‍ വില 50 രൂപ 50 പൈസയാണ് കുറഞ്ഞത്. ഇന്നലെ അര്‍ധരാത്രിയാണ് എണ്ണകമ്പനികള്‍ വില കുറച്ചതായി പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് കമ്പനികള്‍ അറിയിച്ചു. കഴിഞ്ഞ മാസവും വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചിരുന്നു. പുതിയ നിരക്ക് പ്രകാരം കൊച്ചിയില്‍ പാചക വാതകത്തിന് 1587 രൂപയാണ് വില.  


More News :
facebook twitter