പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്തതായി പരാതി

10:58 AM Aug 18, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ ഹാക്ക് ചെയ്തതായി പരാതി.. സെര്‍വര്‍ ഡാറ്റാ ബേസ് ഹാക്ക് ചെയ്തുവെന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു. ജൂണ്‍ 13-ാം തിയ്യതിയാണ് പോലീസില്‍ പരാതി നല്‍കിയത്.  ക്ഷേത്രത്തിലെ കമ്പ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തന രഹിതമാക്കണമെന്ന ഉദ്ദേശത്തോടെയാണ് സെര്‍വര്‍ സിസ്റ്റം ഹാക്ക് ചെയ്തതെന്നും പരാതിയിൽ പറയുന്നു. കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന ഡാറ്റകള്‍ക്ക് മാറ്റം വരുത്തിയെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഹാക്കിങിന് പിന്നില്‍ സാമ്പത്തിക തട്ടിപ്പോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോ ഉണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഭരണ സമിതിയിലെ ചില ആളുകളും തമ്മിലുള്ള പ്രശ്‌നങ്ങളുടെ ഭാഗമായാണ് ഹാക്ക് ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.