| KERALA VISION NEWS EXCLUSIVE | കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ 16കാരി മരിച്ചെന്ന് പരാതി

08:57 AM Jul 17, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ 16 കാരി മരിച്ചതായി പരാതി. മലപ്പുറം സ്വദേശി സുരേഷിന്റെ മകളാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച പെണ്‍കുട്ടിയെ വെന്റിലേറ്ററും, ബെഡും ഇല്ലെന്നും പറഞ്ഞ് മെഡിക്കല്‍ കോളേജില്‍ നിന്ന് മടക്കി അയച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന കുട്ടിയെ തിരിഞ്ഞ് നോക്കിയില്ലെന്നും കുടുംബം ആരോപിച്ചു.