ഏഴുവയസുകാരിയെ മിഠായിയും മറ്റും വാങ്ങി നൽകി ഒരു വർഷത്തോളം പീഡിപ്പിച്ചതായി പരാതി; രണ്ട് യുവാക്കൾക്കെതിരെ കേസ്, ഒരാൾ പിടിയിൽ

08:07 PM Jun 19, 2026 | വെബ് ടീം

കടയ്ക്കൽ:  ഏഴുവയസുകാരിയെ മിഠായിയും മറ്റും വാങ്ങി നൽകി പ്രലോഭിപ്പിച്ച് ഒരു വർഷത്തോളം പീഡിപ്പിച്ചതായി പരാതി. കൊല്ലം കടയ്ക്കലിൽ ആണ് സംഭവം. കോവൂർ സ്വദേശിയായ സച്ചു (21), അലൻ (21) എന്നിങ്ങനെ രണ്ട് യുവാക്കൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ഇതിൽ സച്ചു പിടിയിലായിട്ടുണ്ട്, അലനുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ഒരുവർഷമായി ഈ രണ്ട് യുവാക്കളും ചേർന്ന് കുഞ്ഞിനെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. മിഠായിയും മറ്റും വാങ്ങി നൽകി പ്രലോഭിഭിച്ചാണ് സച്ചു കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയിരുന്നത് എന്നാണ് പരാതിയിൽ ഉള്ളത്കു.ഞ്ഞിനെ സച്ചു ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ട ഒരു ബന്ധുവാണ് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് പരാതി നൽകിയത്. അവർ കുഞ്ഞിനെ കൗൺസിലിങ്ങിന് വിധേയയാക്കി.