ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് മേല്‍ 25% അധിക തീരുവ കൂടി ചേർത്ത് ആകെ തീരുവ 50 % ആക്കിയതില്‍ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ട്രംപിന്റേത് സാമ്പത്തിക ഭീഷണിയാണ്. ഇന്ത്യയെ അന്യായമായ വ്യാപാര കരാറിലേക്ക് തള്ളി വിടാനുള്ള ശ്രമമാണിതെന്നും പ്രധാനമന്ത്രിയുടെ മോദിയുടെ ദൗര്‍ബല്യം ജനങ്ങളെ ബലികൊടുക്കാതിരിക്കട്ടെയെന്നും രാഹുല്‍ ഗാന്ധി എക്സിലൂടെ പ്രതികരിച്ചു.
നേരത്തെ ഡോണള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളില്‍ മൗനം പാലിച്ചതിന് പ്രധാനമന്ത്രിയെ രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു.