+

ട്രംപിന്റെ 50% തീരുവ ഭീഷണി; കർഷകരുടെ താൽപര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യയ്ക്ക് 50  ശതമാനം തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്തു വില കൊടുക്കേണ്ടി വന്നാലും അതിന് തയാറാണെന്നും മോദി വ്യക്തമാക്കി. എംഎസ് സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയടെ മറുപടി. റഷ്യയില്‍നിന്ന് എണ്ണ വാങ്ങി യുക്രൈന്‍ യുദ്ധത്തിന് സഹായധനം നല്‍കുകയാണെന്നാരോപിച്ചാണ് ഇന്ത്യയ്‌ക്കെതിരായ ട്രംപിന്റെ നടപടി. 

facebook twitter