തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കൾക്കെതിരെ ലാി ജെയിംസ് പരസ്യമായി രംഗത്തെത്തിയിരുന്നു. മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിൽ നേതാക്കൾ 'പണപ്പെട്ടി' വാങ്ങി എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഇവർ ഉന്നയിച്ചത്. ഇതേത്തുടർന്ന് ഇവരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാനും ഐക്യം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് നേതൃത്വത്തിന്റെ പുതിയ നീക്കം. ലാി ജെയിംസ് നൽകിയ വിശദീകരണവും മാപ്പപേക്ഷയും കെ.പി.സി.സി അംഗീകരിച്ചതായാണ് സൂചന. വരും ദിവസങ്ങളിൽ തന്നെ ഇവരുടെ സസ്‌പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും. തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് പ്രാദേശിക നേതൃത്വം വിലയിരുത്തുന്നു.