ആശുപത്രിയിലുള്ള മകളെ കാണാൻ പോകുമ്പോൾ അപകടം; KSRTCബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

10:42 PM Jun 30, 2025 | വെബ് ടീം

കൊല്ലം: കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു.കല്ലമ്പലം ദേശീയപാതയിൽ വെയിലൂരിന് സമീപമാണ് അപകടം.  കൊല്ലം പരവൂർ കുനയിൽ സുലോചന ഭവനിൽ ശ്യാം ശശിധരൻ (58), ഭാര്യ ഷീന (51) എന്നിവരാണ് മരിച്ചത്. വൈകിട്ട് 5 മണിയോടെ ആയിരുന്നു അപകടം.

കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്‌ആർടിസി ബസും എതിർദിശയിൽ വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. സ്‌കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം.ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളെ കാണാൻ പോകുമ്പോഴാണ് അപകടം നടന്നതെന്ന് ബന്ധുക്കൾ അറിയിച്ചു. പ്രവാസി ആയിരുന്നു ശ്യാം ശശിധരൻ. മക്കൾ: ലോപ, ലിയ. മരുമകൻ അച്ചു സുരേഷ്.


More News :