പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. വരണാധികാരിയുടെ നടപടി നിയമവിരുദ്ധമെന്നാണ് സാന്ദ്ര തോമസിന്റെ വാദം. ബൈലോ പ്രകാരം തനിക്ക് മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നാണ് സാന്ദ്ര ഹര്‍ജിയില്‍ പറയുന്നത്.