+

സോഫിയ പോളും സന്ദീപ് സേനനും വൈസ് പ്രസിഡന്റുമാർ; പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

കൊച്ചി:കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തെരഞ്ഞെടുപ്പില്‍ സോഫിയാ പോളിനും സന്ദീപ് സേനനും വിജയം. ഇരുവരും വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. ആല്‍വിന്‍ ആന്റണിയും ഹംസ എം.എമ്മും ജോയിന്റ് സെക്രട്ടറിമാരായി വിജയിച്ചു.

ബി. രാകേഷും ലിസ്റ്റിന്‍ സ്റ്റീഫനും നേതൃത്വം നല്‍കുന്ന പാനലില്‍ മത്സരിച്ചവരാണ് വിജയിച്ച നാലുപേരും. രാകേഷ് പ്രസിഡന്റ് സ്ഥാനത്തേക്കും ലിസ്റ്റിന്‍ സ്റ്റീഫന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുമാണ് മത്സരിച്ചത്. സുബൈര്‍ എന്‍.പി. ട്രഷറര്‍ സ്ഥാനത്തേക്കും പാനലിന്റെ ഭാഗമായി മത്സരരംഗത്തുണ്ടായിരുന്നു.



facebook twitter