ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രൂക്ഷവിമര്‍ശനവുമായി ദീപിക മുഖപത്രം

11:20 AM Jul 28, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രൂക്ഷവിമര്‍ശനവുമായി ദീപിക മുഖപത്രം. കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയാണ് വര്‍ഗീയവാദികള്‍ ബന്ദിയാക്കിയത്. മുന്‍പും സമാന സംഭവങ്ങളുണ്ടായപ്പോള്‍ പൊലീസ് കാഴ്ചക്കാരായി നോക്കി നിന്നെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.  പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കണ്ട് നിവേദനം നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. മൈത്രാന്മാരും പ്രതിപക്ഷവും അഭ്യര്‍ത്ഥിച്ചിട്ടുവേണോ ഈ പരമോന്നത നേതാക്കള്‍ കാര്യങ്ങളറിയാന്‍ എന്നും ദീപിക ചോദിക്കുന്നു. വടക്കേന്ത്യയില്‍ പല സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള ആക്രമങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാരോ ബിജെപിയെ പ്രതികരിക്കാത്തതില്‍ പരക്കെ ആക്ഷേപമുയരുന്നുണ്ട്.
More News :