കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു. കരുവൻപൊയിൽ എടക്കോട്ട് വി.പി. മൊയ്തീൻ കുട്ടി സഖാഫയുടെ മകൾ നജാ കദീജ (13) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലോടെ വീട്ടിലെ കുളിമുറിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരുവൻപൊയിൽ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായിരുന്നു.
More News :