ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചെന്ന കേസിൽ അറസ്റ്റിലായ റിജാസിന്റെ എളമക്കരയിലുള്ള വീട്ടില്‍ നിന്ന് ഭീകര വിരുദ്ധ സേന ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു. പെന്‍ഡ്രൈവുകള്‍, ഫോണുകള്‍ പുസ്തകങ്ങൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. മഹാരാഷ്ട്ര എടിഎസിന്റേതാണ് നടപടി. സംസ്ഥാന പൊലീസും ചേർന്നാണ് അന്വേഷണം നടത്തിയത്. റിജാസിനെ നേരത്തെ നാഗ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിശദമായ പരിശോധന നടത്താനാണ് മഹാരാഷ്ട്ര പൊലീസിന്റെ നീക്കം.